/kalakaumudi/media/media_files/2024/10/25/AXTN85VnOGUb6sAUQSe5.jpg)
കൊച്ചി: ജൂനിയർ വിദ്യാർത്ഥിയെ ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കളമശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി മലപ്പുറം കൊണ്ടോട്ടി നെടിയിപ്പു സ്വദേശി കമാൽ ഫാറൂഖ് അറസ്റ്റിലായി. ഈ മാസം 22നാണ് ഇയാൾ രണ്ടാം വർഷ വിദ്യാർത്ഥി അഭിൻ ദാസിനെ സർവത്ത് ഗ്ളാസ് കൊണ്ട് ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിക്കേറ്റ ജൂനിയർ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.