മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചു; നടൻ ഗണപതിയ്‌ക്കെതിരെ കേസ്

അലക്ഷ്യമായി വാഹനമോടിച്ച നടനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

author-image
Subi
New Update
actor

കൊച്ചി: മദ്യപിച്ചു അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് നടൻ ഗണപതിയ്‌ക്കെതിരെ കേസ്. ശനിയാഴ്ച രാത്രി കളമശ്ശേരിയിൽ നിന്നാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. ആലുവയിൽ നിന്നും കളമശ്ശേരിയിലേക്കു അമിതവേഗത്തിൽ എത്തിയ കാർ പെട്രോളിങ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്ന് മദ്യലഹരിയിലായിരുന്ന നടനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Actor Ganapathi