കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ

പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണു പൊലീസ് നിഗമനം.

author-image
Anagha Rajeev
New Update
kaliyakkavilai-deepu-murder-case
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം∙ കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു.

പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാർ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ് സുനിൽ കുമാറിനെ പൊലീസ് പിടികൂടിയത്.

kaliyikkavila murder case