/kalakaumudi/media/media_files/2026/02/19/sharkku-2026-02-19-14-48-22.jpg)
ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 27 ന് വൈകിട്ടാണ് കാളിയൂട്ടിന്റെ പ്രധാന ചടങ്ങായ നിലത്തിൽപ്പോരും ദാരികനിഗ്രഹവും നടക്കുന്നത്.
മാർത്താണ്ഡ വർമ്മ മഹാരാജാവ് കരുത്തനായ കായംകുളം രാജാവിനെ തോൽപ്പിച്ച് വിജയശ്രീ ലാളിതനായി എത്തിയതിന്റെ സ്മരണയ്ക്കാണ് ശാർക്കരയിൽ കാളിയൂട്ട് നടത്തുന്നതെന്നാണ് ഐതിഹ്യം.
മകരക്കൊയ്ത്ത്കാലത്ത് ദേശ സഞ്ചാരത്തിനായി ഇറങ്ങുന്ന ദേവി പല നാടുകളിലും ചുറ്റി കൊയ്തിന്റെ വിഭവങ്ങൾ അടുത്തറിയും. ജാതിമതഭേദമില്ലാതെ പലരോടൊപ്പം നേദ്യങ്ങൾ ഭക്ഷിക്കും.
അങ്ങനെ എഴുന്നള്ളി എത്തുമ്പോൾ കാഴ്ചകളുമായി ഭക്തർ ദേവിയെ കാണാനെത്തും. ഇതും കാളിയൂട്ടിന്റെ ഐതിഹ്യപ്പെരുമയാണ്.
കാളിയൂട്ടിന്റെ വേഷം കെട്ടാൻ അവകാശം ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
