പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് പാലക്കാട് പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായതു.സ്‌കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് കരിമ്പ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഇർഫാന, റിദ, മിത, ആയിഷ എന്നീ നാലു പെൺകുട്ടികളാണ് മരണപ്പെട്ടതു. മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
മഴയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് കുട്ടികൾ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്നു ഒരു കുട്ടി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലും ആണ് ഉള്ളത്