/kalakaumudi/media/media_files/2026/01/03/bank-palarivettam-2026-01-03-17-14-53.jpeg)
കൊച്ചി : മികവിന്റെ തിളക്കത്തിൽ വീണ്ടും കണയന്നൂർ താലൂക്ക് സഹ. കാർഷിക ഗ്രാമ വികസന ബാങ്ക്. എറണാകുളം ജില്ലയിലെ മികച്ച കാർഷിക ഗ്രാമ വികസന ബാങ്കിനുള്ള പുരസ്കാരവും, നിക്ഷേപ സമാഹരണത്തിനുള്ള ഒന്നാം സ്ഥാനവും വീണ്ടും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് ലഭിച്ചു. കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന 72- മത് സഹകരണ വാരാഘോഷങ്ങളോടെ അനുബന്ധിച്ചുള്ള ചടങ്ങിൽ കേരളബാങ്ക് ഡയറക്ടർ ടി.സി ഷിബുവിൽനിന്നും ബാങ്ക് വൈസ്. പ്രസിഡൻ്റ് പി.വി.ചന്ദ്രബോസ് ,ഭരണ സമിതി അംഗമായ എം.ഐ. അബ്ദുൾ റഹിം, സെക്രട്ടറി സന്ധ്യ ആർ മേനോൻ, അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.സിജു, മാനേജർമാരായ കെ.എ അനൂപ് കുമാർ കെ.എസ് ശ്രീജ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എറണാകുളം ജില്ലയിലെ മികച്ച കാർഷിക വികസന ബാങ്കിനുള്ള പുരസ്കാരം തുടർച്ചയായി അഞ്ചാം തവണയാണ് ബാങ്കിന് ലഭിക്കുന്നത് . തുടർച്ചയായി കഴിഞ്ഞ നാലു വർഷങ്ങളിലും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ബാങ്കിന് ലഭിച്ചിരുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
