കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അംഗ സമാശ്വാസ നിധി സഹായ ധനം വിതരണം ചെയ്തു

ഗുരുതര രോഗബാധിതരായ അംഗങ്ങൾക്ക്  സംസ്ഥാന സഹകരണ വകുപ്പിന്റെ ധനസഹായമായ അംഗസമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു.മുളന്തുരുത്തി ബാങ്ക് ഹാളിൽ നടന്ന ചടങ് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന  ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

author-image
Shyam Kopparambil
New Update
kanayannoor bank


കൊച്ചി: ഗുരുതര രോഗബാധിതരായ അംഗങ്ങൾക്ക്  സംസ്ഥാന സഹകരണ വകുപ്പിന്റെ ധനസഹായമായ അംഗസമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു.മുളന്തുരുത്തി ബാങ്ക് ഹാളിൽ നടന്ന ചടങ് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന  ബാങ്കിന്റെ നേതൃത്വത്തിൽ ധന സഹായം വിതരണം ചെയ്തു.പിന്നോക്ക വരുമാനക്കാരായ മരണമടഞ്ഞവർക്കും,ഗുരുതര രോഗ ബാധിതർക്കുമുള്ള ധനസഹായം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ.ഗോപി എന്നിവർ ചേർന്ന്  വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്  എം.പി.ഉദയൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി.ചന്ദ്രബോസ്, ഭരണ സമിതി അംഗങ്ങളായ എം.ഐ. അബ്ദുൾ റഹിം, എ.ബി ബിജു.വി.കെ.കൃഷ്ണൻകുട്ടി ,സെക്രട്ടറി സന്ധ്യ ആർ മേനോൻ,അസി. സെക്രട്ടറി പി. എസ് സിജു. എന്നിവർ സംസാരിച്ചു.

bank kochi