കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച മുളന്തുരുത്തി ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച മുളന്തുരുത്തി ബ്രാഞ്ച് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് എം.പി ഉദയൻ അധ്യക്ഷത വഹിച്ചു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-23 at 7.00.23 PM-1

കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച മുളന്തുരുത്തി ബ്രാഞ്ച് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് എം.പി ഉദയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി. സി. ഷിബു ഐ.എസ്. ഓ. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി ആദ്യ നിക്ഷേപം സ്വീകരിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എറണാകുളം റീജിയണൽ മാനേജർ പി.എ മർക്കോസ് മികച്ച രീതിയിൽ കെട്ടിടം ഡിസൈൻ ചെയ്ത കരാറുകാരനെ ആദരിച്ചു . സാമൂഹ്യ ക്ഷേമ സഹകരണസംഘം പ്രസിഡൻ്റ് എം. എൻ കിഷോർ, അസിസ്റ്റൻ്റ് രജിസ്ട്രാർ വാലുവേഷൻ ഓഫീസർ രേണുക യു.കെ., ബാങ്ക് സെയിൽ ഓഫീസർ ജയകുമാർ പി, അഗ്രികൾച്ചർ ഓഫീസർ മെറിൻ എൽസ ജോർജ്,ബാങ്ക് വൈസ് പ്രസിഡൻ്റ് പി. വി. ചന്ദ്രബോസ്,ഭരണസമിതി അംഗങ്ങളായ ഷാജൻ ആന്റണി ,ലിജോ ജോർജ്, നീനുസുകുമാരൻ,സെക്രട്ടറി സന്ധ്യ ആർ മേനോൻ, അസിസ്റ്റൻറ് സെക്രട്ടറി സിജു പി എസ് എന്നിവർ സംസാരിച്ചു.

kochi palarivattom karshika vikasana bank