/kalakaumudi/media/media_files/2025/09/07/s-2025-09-07-20-20-24.jpeg)
കളമശേരി: ചതയ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കങ്ങരപ്പടി ശാഖ വർണ്ണമായ ഘോഷയാത്ര സംഘടിപ്പിച്ചു. 14 കുടുംബ യൂണിറ്റുകൾ പങ്കെടുത്ത് വള്ളത്തോൾ നഗറിൽ നിന്നാരംഭിച്ച ഘോഷയാത്ര ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.ബി ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. നടൻ നിയാസ് മുഖ്യാതിഥിയായിരുന്നു
കങ്ങരപ്പടി എസ്എൻഡിപി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഗുരുദേവ സന്ദേശം നൽകി. യോഗം പ്രസിഡൻ്റ് കെ ആർ സുനിൽ അധ്യക്ഷതവഹിച്ചു. .സെക്രട്ടറി തമ്പി കുന്നുംപുറം, ഗംഗാധരൻ പൊക്കോടത്ത്, ബിജു നാണിമൂല, എൻ എൻ ശശി തുടങ്ങിയവർ സംസാരിച്ചു.