/kalakaumudi/media/media_files/2025/02/04/tuXnG9U5zzxgKAk1DZqC.jpg)
Kanichukulangara Devi Temple
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര ഉത്സവം 6-ന് കൊടിയേറി 26ന് ആറാട്ടോടെ സമാപിക്കും. വൈകിട്ട് 7നും 7.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഡോ.ഷിബു ഗുരുപദത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കൊടിയേറ്റ് പ്രസാദ വിതരണം.
7.30ന് സംഗീതസദസ്.7ന് രാത്രി 8ന് തിരുവനന്തപുരം ട്രാക്‌സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. 8ന് വൈകിട്ട് 6.45ന് ഭരതനാട്യം,രാത്രി 8.15ന് സെമി ക്ലാസിക്കല്‍ ഡാന്‍സ്. 9ന് വൈകിട്ട് 5ന് പ്രൊഫ.ഹരീഷ് ചന്ദ്രശേഖരന്‍ തിരുവനന്തപുരം ആത്മീയ പ്രഭാഷണം നടത്തും,7.30ന് അങ്കമാലി സംസ്‌കാരയുടെ നാടകം സഹയാത്രിക. 10ന് വൈകിട്ട് 7.30ന് കൊച്ചിന്‍ സെവന്‍ കളേഴ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.11ന് വൈകിട്ട് 7.30ന് നാടകം. 12ന് ചിക്കരകൊട്ടിക്കല്‍ കൂട്ടക്കളം,വൈകിട്ട് 7.30ന് വോയ്‌സ് ഒഫ് ചേര്‍ത്തലയുടെ ഗാനമേള.
13ന് വൈകിട്ട് 7.30ന് നാടകം. 14ന് രാവിലെ 8 മുതല്‍ നാരായണീയപാരായണം,വൈകിട്ട് 7.30ന് കൊടുങ്ങല്ലൂര്‍ റഗാസ ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ പൊന്നാപുരം കോട്ട.15ന് വൈകിട്ട് 5ന് ആത്മീയ പ്രഭാഷണം,7.30ന് വള്ളവനാട് ബ്രഹ്മയുടെ നാടകം. 16ന് വൈകിട്ട് 7.30ന് മിമിക്രിടി.വി താരം രഞ്ജിത്ത് കണിച്ചുകുളങ്ങര അവതരിപ്പിക്കുന്ന മെഗാഷോ. 17ന് രാവിലെ 8മുതല്‍ നാരായണീയപാരായണം,രാത്രി 8ന് കളിയരങ്ങ്. 18ന് രാവിലെ 8 മുതല്‍ നാരായണീയപാരായണം,രാത്രി 8ന് നാടകം. 19ന് രാവിലെ 8 മുതല്‍ നാരായണീയപാരായണം,വൈകിട്ട് 6ന് സോപാന സംഗീതം,6.45ന് സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍,രാത്രി 8.15ന് നൃത്തം.
20ന് താലിചാര്‍ത്ത് മഹോത്സവം,ഉച്ചയ്ക്ക് 12ന് പട്ടുംതാലിയും ചാര്‍ത്ത്,വൈകിട്ട് 7.30ന് പാലാ സൂപ്പര്‍ ബീറ്റ്‌സിന്റെ ഗാനമേള. 21ന് വൈകിട്ട് 7.45ന് നാടകം. 22ന് രാത്രി 8ന് ഗാനമേള. 23ന് വടക്കേ ചേരുവാര താലപ്പൊലി,വൈകിട്ട് 6.45ന് സംഗീതോത്സവം2025,രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍. 24ന് തെക്കേ ചേരുവാര താലപ്പൊലി,വൈകിട്ട് 6.45ന് സംഗീതനിശ,രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍.
25ന് വടക്കേ ചേരുവാര മഹോത്സവം,രാവിലെ 8ന് ശ്രീബലി,8.15ന് സംഗീതസദസ്,11ന് ഓട്ടന്‍തുള്ളല്‍,വൈകിട്ട് 5ന് കാഴ്ചശ്രീബലി,വൈകിട്ട് 7ന് ദീപാരാധന,വിളക്ക്,രാത്രി 8ന് വര്‍ണ്ണ മനോഹരമായ കരിമരുന്ന്,12ന് ഗരുഢന്‍തൂക്കം വഴിപാട്.പുലര്‍ച്ചെ 5ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.