/kalakaumudi/media/media_files/2025/02/08/wDdgp0XlyPTRc2u3ngAU.jpg)
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന് ക്ഷേത്രം തന്ത്രി കെ. ഷിബു ഗുരുപദത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു. Photograph: (കെ. എ. അഷ്റഫ്)
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍
കൊടിയേറി. തന്ത്രി ഡോ.ഷിബു ഗുരുപദത്തിന്റെ മുഖ്യ കാര്‍മികകത്വത്തിലാണ് കൊടിയേറ്റിയത് തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത കൊടിയേറ്റ് സദ്യയും നടന്നു. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ പ്രസാദ വിതരണം ഉദ്ഘാടനം ചെയ്തു.
കൊടിയേറ്റിലും തുടര്‍ന്ന് നടന്ന പ്രസാദ വിതരണത്തിലും ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, പ്രീതി നടേശന്‍, വന്ദന ശ്രീകുമാര്‍, ആശ തുഷാര്‍ ,ദേവസ്വം സെക്രട്ടറി പി.കെ.ധനേശന്‍, അനില്‍ ബാബു , കൊച്ചു കുട്ടന്‍, സ്വാമിനാഥന്‍ ചള്ളിയില്‍, ടി പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിക്കര വഴിപാടിന് എത്തിയ കുട്ടികള്‍ക്ക് കൊടിയേറ്റിന് ശേഷം വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു.
25ന് വടക്കേ ചേരുവാര ഉല്‍സവവും , 26 ന് തെക്കേ ചേരുവാര ഉല്‍സവവും നടക്കും.