കണ്ണൂരില്‍ മാറി നല്‍കിയ മരുന്ന് കഴിച്ച് കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസില്‍ നല്‍കിയെന്നാണ് വിവരം.

author-image
Biju
New Update
tr

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. 

കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസില്‍ നല്‍കിയെന്നാണ് വിവരം.

കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത്. പരാതിക്കാരന്റെ സഹോദരന്‍ സമീറിന്റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയാണ് മോശമായത്. 

മാര്‍ച്ച് 8 നാണ് പനിയെ തുടര്‍ന്ന് കുഞ്ഞ് ചികിത്സ തേടിയത്. കണ്ണൂര്‍ കദീജ മെഡിക്കല്‍സിനെതിരെയാണ് കേസെടുത്തത്.

കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. ഇന്ന് വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചികിത്സ എന്നും അഷ്‌റഫ് പറഞ്ഞു. ഡോക്ടര്‍ കുറിച്ച പനിക്കുള്ള സിറപ്പിനു പകരം പനിക്കുള്ള തുള്ളിമരുന്നു മാറി നല്‍കുകയായിരുന്നു. മരുന്നു ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

 

kannur