കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. ചെറുകുന്ന് സ്വദേശിയെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യതുവരികയാണ്.
ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ ബിജുവിന്റെ വീടിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നു. സംഭവസമയം ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.