കണ്ണൂരിൽ ബോംബ് സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.അതെസമയം സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിൻറെ നില ഗുരുതരമായി തുടരുകയാണ്.

author-image
Greeshma Rakesh
New Update
kannur-bomb-blast

kannur bomb blast

Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂർ: കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരിൽ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.അതെസമയം സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിൻറെ നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തിൽ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി.സിപിഎം അനുഭാവികളാണ്
ഇവരുവരും.

വെള്ളിയാവ്ച പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർ‌മ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ്  പൊലീസിന്റെ നിഗമനം. അതിനിടെ,സംഭവസ്ഥലത്തെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.

blast kannur bomb blast cpm kannur