പേവിഷബാധ ലക്ഷണങ്ങളോടെ കണ്ണൂരില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

വലത് കണ്ണിനും ഇടതു കാലിനുമാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തി വാക്‌സീനേഷന്‍ എടുത്തു. എന്നാല്‍ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 12 ദിവസം ചികിത്സയില്‍ കഴിഞ്ഞു

author-image
Biju
New Update
kuttygr

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്‌സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.

വലത് കണ്ണിനും ഇടതു കാലിനുമാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തി വാക്‌സീനേഷന്‍ എടുത്തു. എന്നാല്‍ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 12 ദിവസം ചികിത്സയില്‍ കഴിഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് വ്യാപകമായി കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.