/kalakaumudi/media/media_files/2025/09/26/kannur-2025-09-26-19-38-16.jpg)
കണ്ണൂര്‍: കാലിത്തീറ്റയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് തീറ്റപുല്‍ കൃഷിക്ക് പൊലീസ് സ്ഥലം കണ്ടെത്തണമെന്ന വിചിത്ര സര്‍ക്കുലറുമായി കണ്ണൂര്‍ സിറ്റി പൊലീസ്.
പിന്നാലെ ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊലീസ് പുറത്തിറക്കിയ കാലിത്തീറ്റ കൃഷിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന വിചിത്ര നിര്‍ദേശം ചര്‍ച്ചക്ക് വഴിവച്ചു.
തങ്ങളുടെ ജോലികള്‍ക്ക് പുറമെ മറ്റ് വകുപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ കൂടി അടിച്ചേല്‍പ്പിക്കുന്നത് പൊലീസുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി.
സര്‍ക്കുലര്‍ വിവാദമായതോടെ കണ്ണൂര്‍ സിറ്റി പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. പൊലീസ് അടക്കം മറ്റ് എല്ലാ വകുപ്പുകളുടെയും കൈവശമുള്ള ഭൂമി കണ്ടെത്തനായിരുന്നു നിര്‍ദേശമെന്നും എന്നാല്‍ സര്‍ക്കുലറില്‍ അവ്യക്ത ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ആഗസ്റ്റ് 30ന് കണ്ണൂര്‍ ജില്ലാ വികസനസമിതി യോഗത്തിന്റെ നടപടിക്രമം അനുസരിച്ചാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ വിശദീകരണം. സര്‍ക്കുലറിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില വലിയ പരിഹാസം ഉയരുകയും ചെയ്തു.
തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനായി ജില്ലയിലെ വിവിധ വകുപ്പുകളുടെ കീഴില്‍ ഒഴിവുള്ള ലഭ്യമായ സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുെട യോഗത്തിലെ തീരുമാനപ്രകാരമാണ് സര്‍ക്കുലറെന്നാണ് കുറിപ്പില്‍ പറഞ്ഞത്.