തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനവും ആവേശകരമായി അവസാനിക്കുമ്പോള്‍ കണ്ണൂര്‍ മുന്നില്‍. തലസ്ഥാന നഗരിയില്‍ അവധി ദിവസത്തില്‍ വന്‍തോതില്‍ ആസ്വാദകരാണ് കലോത്സവത്തിന്റെ ഭാഗമാകാന്‍ എത്തിയത്. പോയിന്റ് പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ ചാമ്പ്യന്‍മാരായ കണ്ണൂര്‍ 434 പോയിന്റോടെ മുന്നില്‍ തന്നെയാണ്. 433 പോയിന്റുമായി തൃശ്ശൂര്‍ രണ്ടാമതും 431 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. ആഥിതേയത്വം വഹിക്കുന്ന തിരുവനന്തപുരം ജില്ല ഒന്‍പതാം സ്ഥാനത്താണ്. ഇതുവരെ 249 മത്സരങ്ങളില്‍ 115 മത്സരങ്ങളാണ് പൂര്‍ത്തിയായത്. ബുധനാഴ്ചയാണ് കലോത്സവത്തിന്റെ സമാപനം. സ്‌കൂളുകളുടെ പോയിന്റ് പട്ടികയില്‍ 60 പോയിന്റുമായി പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂളാണ് മുന്നില്‍. 55 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ് രണ്ടാമത്. 51 പോയിന്റുമായി കണ്ണൂര്‍ സെന്റ് തെരാസിസ് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ചയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്‌കൂള്‍ കലോത്സവത്തില്‍ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 15,000ത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം കണ്ണൂര്‍ മുന്നില്‍
കണ്ണൂര്‍ 434 പോയിന്റോടെ മുന്നില്‍ തന്നെയാണ്. 433 പോയിന്റുമായി തൃശ്ശൂര്‍ രണ്ടാമതും 431 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. തിരുവനന്തപുരം ജില്ല ഒന്‍പതാം സ്ഥാനത്താണ്.
New Update