കണ്ണൂർ മാടായി കോളേജ് നിയമന വിവാദം : നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണം എന്നാണ് ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

author-image
Rajesh T L
New Update
idklhkna

കണ്ണൂർ : മാടായി കോളേജ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. എം കെ രാഘവൻ ചെയർമാനായ കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ്‌ പ്രവർത്തകരാണ് ഹർജി നൽകിയത്. രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണം എന്നാണ് ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

ബന്ധുവായ സിപിഎം പ്രവർത്തകന് എം കെ രാഘവൻ എംപി നിയമനം നൽകിയെന്നാരോപിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കോളേജിലെ അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. എം പി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത് കൂടുതൽ പ്രകോപനമായി. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ നടപടി എടുക്കുകയും പിന്നീട് കെപിസിസി സമിതി നിർദേശത്തെ തുടർന്ന് അത് പിൻവലിക്കുകയം ചെയ്തിരുന്നു 

colleges college teacher recruitment cpm Kannur district committee kannur