കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി.

author-image
Biju
New Update
saranya2

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം. തയ്യില്‍ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊന്ന കേസില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി.

യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചു.

2020 ഫെബ്രവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്റെ കൂടെ താമസിക്കാന്‍ ശരണ്യ മകന്‍ വിയാനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്.