/kalakaumudi/media/media_files/2025/03/02/jaSIJLtJHXuycSJqQ0jr.jpg)
കണ്ണൂര്‍: കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75) ആണ് മരിച്ചത്.
രാവിലെ കൃഷിയിടത്തില്‍ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.