ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു

ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. എന്നാൽ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസിൽ പരാതി നൽകി. ശരൺ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു

author-image
Anagha Rajeev
New Update
sharan chandran
Listen to this article
0.75x 1x 1.5x
00:00 / 00:00

മാസങ്ങൾക്ക് മുമ്പ് ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല ബിയർ ബോട്ടിൽ വെച്ച് അടിച്ചു പൊട്ടിച്ചു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ്(ഇഡ്ഡലി) ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിന്റെ തല അടിച്ചുപൊട്ടിച്ചത്.

കഴിഞ്ഞ മാസം 29ന് ഒരു വിവാഹസത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. എന്നാൽ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസിൽ പരാതി നൽകി. ശരൺ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു.

ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ പാർട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തിൽ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നേരത്തെ രംഗത്തെത്തിയിരുന്നു.

ഇയാൾ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരൺ ചന്ദ്രൻ പ്രതിയായത്. ആ പ്രസ്ഥാനം അവരെ ക്രിമിനലുകളായി ഉപയോഗിക്കുകയാണെന്നു മനസ്സിലായപ്പോഴാണ് അവർ അത് ഉപേക്ഷിച്ചത്. ശരൺ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു.

ശരൺ ഇപ്പോൾ കാപ്പ കേസിൽ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവിൽ മാത്രം ഉള്ളതാണ്. 6 മാസം കഴിയുന്നതോടെ അത് തീർന്നു. കാപ്പ ചുമത്തിയാൽ അത് ജീവിതകാലം മുഴുവൻ അങ്ങനെ മുദ്രുകുത്താനുള്ളതല്ല. സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ന്യായീകരിച്ചു.

dyfi BJP cpm