ഇനി അൻവറിന് പിന്തുണയില്ലെന്ന് കാരാട്ട് റസാഖ്

പി വി അൻവർ എം എൽ എ ഉന്നയിച്ച പരാതികളിൽ മുഖ്യമന്ത്രിയിൽ നിന്നും പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും നടപടി ഉണ്ടായി. ശേഷവും അദ്ദേഹത്തിന് പിന്തുണ നൽകാനാവില്ലെന്നാണ് കാരാട്ട് റസാഖ് വ്യക്തമാക്കി.

author-image
Anagha Rajeev
New Update
karat rasak

കോഴിക്കോട്: ഇനി നിലമ്പൂ‍‍ർ എംഎൽഎ പി വി അൻവറിന് പിന്തുണയില്ലെന്ന് ഇടത് സഹയാത്രികൻ കാരാട്ട് റസാഖ്. പി വി അൻവർ എം എൽ എ ഉന്നയിച്ച പരാതികളിൽ മുഖ്യമന്ത്രിയിൽ നിന്നും പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും നടപടി ഉണ്ടായി. ശേഷവും അദ്ദേഹത്തിന് പിന്തുണ നൽകാനാവില്ലെന്നാണ് കാരാട്ട് റസാഖ് വ്യക്തമാക്കി.

പി ശശിക്കെതിരെ ആരോപണമുന്നയിച്ചത് പി വി അൻവറിന് വേണ്ടിയാണ്. വർഗീയ നിലപാട് സ്വീകരിക്കാൻ പി വി അൻവറിന് ആവില്ലെന്നാണ് കരുതുന്നത്. അദ്ദേഹം മുസ്ലിമായതുകൊണ്ട് വർഗീയവാദി എന്ന കാഴ്ച്ചപ്പാട് ശരിയല്ല. മറ്റ് മതക്കാരെ അധിഷേപിക്കുന്നവരാണ് വർഗീയവാദികൾ. അൻവർ അങ്ങിനെയല്ലെന്നാണ് മനസ്സിലാക്കുന്നത്.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ അൻവറിൻ്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ. താൻ സിപിഐഎം സഹയാത്രികനാണ്. മുഖ്യമന്തിയുടെ മലപ്പുറത്തെ സംബന്ധിച്ച അഭിമുഖ വിവാദം പി ആർ ഏജൻസിക്ക് പറ്റിയ പിഴവാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

PV Anwar Karat Razak