ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം;കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് വിദ്യാർഥിനി സംഭവം വെളിപ്പെടുത്തിയത്.ഇയാൾ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തിലും കാറിലും കുട്ടിയെ ഉപദ്രവിച്ചിരുന്നു

author-image
Devina
New Update
mujeeb

കോഴിക്കോട്: താമരശേരിയിൽ ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പൻക്കണ്ടി സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് വിദ്യാർഥിനി സംഭവം വെളിപ്പെടുത്തിയത്.ഇയാൾ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തിലും കാറിലും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്.

പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസിൽ പോകുന്നത് നിർത്തിയിരുന്നു. കഴിഞ്ഞവർഷം ജൂൺ, ജൂലൈ മാസങ്ങളിലാണ് സംഭവം. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.