/kalakaumudi/media/media_files/2025/07/23/air-2025-07-23-13-57-09.jpg)
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് ഐഎക്‌സ് 375 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പകല്‍ 11.12ന് തിരിച്ചിറക്കിയ വിമാനത്തില്‍ 175 യാത്രക്കാരും എഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണം.