അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം നല്‍കും

72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

author-image
Prana
New Update
ARJUNS LORRY FOUND

ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കുടുംബത്തിന് 5 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ ആശ്വാസധനം നല്‍കുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎന്‍എ ഫലം വന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഇനി സാങ്കേതിക നടപടികള്‍ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് അറിയിപ്പ്.

karnataka government shirur landslide family arjun