കരുവന്നൂര്‍: മുഴുവന്‍ സ്വത്തും കണ്ടുകെട്ടരുതെന്ന് ഇഡിയോട്‌ ഹൈക്കോടതി

മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് പിഎംഎല്‍എ നിയമത്തില്‍ അനുശാസിക്കുന്നില്ല. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതി നിര്‍ദേശിച്ചു.

author-image
Prana
New Update
karuvannur

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. കേസിലെ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് കോടതി ഉത്തരവിട്ടു. മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് പിഎംഎല്‍എ നിയമത്തില്‍ അനുശാസിക്കുന്നില്ല. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതി നിര്‍ദേശിച്ചു.
കുറ്റകൃത്യത്തിനു മുമ്പ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടി എന്ന് കേസില്‍ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ed High Court karuvannur bank fraud case