/kalakaumudi/media/media_files/2024/12/20/wluTWfmEdDNzEdj6CxKZ.jpeg)
തൃക്കാക്കര: കാസർഗോഡ് സാവിത്രി ഫുലൈമോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾ മുഖ്യാതിഥികളായി ജില്ലാ കേരളോത്സവം വേദിയിൽ. കേരളോത്സവം ഉദ്ഘാടനം വേദിയിലാണ് കാസ൪ഗോഡ് നിന്നുള്ള 22 കുട്ടികൾ എത്തിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് കുട്ടികളുമായി സംവദിച്ചു.കൊച്ചി ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഡിസംബ൪ 22 ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചിൽ പങ്കെടുക്കുന്ന കളിക്കാരെ ഗ്രൗണ്ടിലേക്ക് അനുഗമിക്കുന്നതിനായും കൊച്ചിയിലെ കാഴ്ചകൾ കാണുന്നതിനുമായാണ് കുട്ടികൾ എത്തിയിട്ടുള്ളത്. കേരളോത്സവം വേദിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വീകരണം നൽകി. കൊച്ചി ലെ മെറിഡിയനിൽ ഷെഫ് പിള്ളയുടെ സത്കാരം, കൊച്ചി മെട്രോ യാത്ര, വാട്ട൪ മെട്രോ യാത്ര എന്നിവയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ ഗ്രൗണ്ടിലേക്ക് അനുഗമിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനവും കുട്ടികൾക്ക് നൽകും. ഇവരെ കൂടാതെ 200 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളും കളികാണാൻ ഉണ്ടാകും.പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചി സന്ദ൪ശിക്കുന്നതിനായി കാസ൪ഡോഗ് നിന്നെത്തിയ കുട്ടികൾ ഉമ തോമസ് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ട൪ എ൯എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ എന്നിവരുമായും സംസാരിച്ചു. കാസ൪ഗോഡ് ജില്ലാ കളക്ട൪ കെ. ഇമ്പശേഖറിനെ എറണാകുളം ജില്ലാ കളക്ട൪ വീഡിയോ കോൾ വിളിച്ച് കുട്ടികളുമായി സംസാരിപ്പിച്ചു. കാസ൪ഗോഡ് ജില്ലാ കളക്ട൪ കുട്ടികൾക്ക് ആശംസകൾ നേ൪ന്നു.