വാതകച്ചോർച്ചയെത്തുടർന്ന് നിർത്തിയിട്ട ടാങ്കർ ലോറി
കാസർകോട്: ഹൊസ്ദുർഗ് സംസ്ഥാന പാതയിൽ വാതകച്ചോർച്ചയെത്തുടർന്ന് ടാങ്കർ ലോറി നിർത്തിയിട്ടു. ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ ഹിമായത്തുൽ ഇസ്‌ലാം സ്കൂളിന് എതിർവശത്തുള്ള റോഡിലാണ് ലോറി നിർത്തിയിട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി ചോർച്ച അടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രദേശത്ത് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് തടഞ്ഞു. കാഞ്ഞങ്ങാടുനിന്നു വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചുവിടുന്നു.