അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുംബൈയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയെ തുടർന്നാണ് നാട്ടിലെത്തിയത്.

author-image
Greeshma Rakesh
New Update
death kasargod

മരിച്ച എം. മണികണ്ഠനാണ് (38)

Listen to this article
0.75x1x1.5x
00:00/ 00:00

കാസർകോട്:  കാസർകോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുംബൈയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയെ തുടർന്നാണ് നാട്ടിലെത്തിയത്. കാസർകോട് ഗവ. ജനറൽ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്.

പിതാവ്: പി. കുമാരൻ നായർ. മാതാവ്: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി.സംസ്ഥാനത്ത് നേരത്തെ ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും മരണങ്ങളുമുണ്ടായിട്ടുണ്ട്.



death kasaragod amoebic meningoencephalitis