/kalakaumudi/media/media_files/2025/03/24/yh0uBLvFl4EH4ttv5Tbk.jpg)
തിരുവനന്തപുരം: സിപിഎമ്മിന്റെ കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്റായി ചുമതലയേറ്റു.കോളേജ് വിദ്യഭായ്‌സ കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു കസ്തൂരി.
മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്ത് സഹോദരനാണ്.അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കാന്‍ ആണ് ഇടത് പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധന്‍ പറഞ്ഞു.തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.