പാലക്കാട്: കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനായ നരിപ്പറ്റ, ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയിലെ മുന്‍ഷി വേഷത്തിലൂടെ ശ്രദ്ധേയനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.