പി.കെ.ഫിറോസ്, സി.കെ.സുബൈർ
കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറും കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്.
കേസിൽ കോടതി രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചു. അടുത്തമാസം പത്താം തീയതി കേസ് പരിഗണിക്കും .കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി.കെ. ഫിറോസും സി.കെ. സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍. 2021-ലാണ് അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തിയത്.