/kalakaumudi/media/media_files/BEvzqDfmcG3lz5GF2BRB.jpg)
maya murali
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍. സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തു. പരൂര്‍ക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.
വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവിയാണ് കേസ് എടുത്ത വിവരം അറിയിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയോട് സതീദേവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉടനെ അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സംഭവം കൊലപാതകം ആണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഇതുവരെ പ്രതികളെക്കുറിച്ചുളള ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.
വാടകവീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ ആയിരുന്നു മായയുടെ മൃതദേഹം കണ്ടത്. ഇതിന് പിന്നാലെ രണ്ടാം ഭര്‍ത്താവ് രഞ്ജിത്തിനെ കാണാതെ ആകുകയായിരുന്നു. രഞ്ജിത്തും മായയും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് വിവരം.