കഴക്കൂട്ടം വാഹനാപകടത്തില്‍ ഒരാളുടെ നില ഗുരുതരം

കാര്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാന്‍ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

author-image
Biju
New Update
hhj

Kazhakkottam

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവര്‍ ആറ്റിങ്ങല്‍ സ്വദേശി വേണു (52)വിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വടക്കോട്ടുള്ള പാതയിലാണ് അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടില്‍ നിന്ന് പാര്‍സലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാര്‍ തട്ടുകയായിരുന്നു. 

കാര്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാന്‍ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പിന്നാലെ വാഹനങ്ങളില്‍ വന്നവരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്.

kazhakkottam