/kalakaumudi/media/media_files/2025/05/04/a8MIZAOoEigLXjR4Nbqd.png)
2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച സാമൂഹിക പ്രവർത്തക കെ വി റാബിയ (59)അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനുംവർഷങ്ങളായിരോഗബാധിതയായികിടപ്പിലായിരുന്നു. തിരൂരങ്ങാടിവെള്ളിലക്കാടാണ്സ്വദേശം. പോളിയോ, അർബുദംതുടങ്ങിജീവിതത്തിൽനേരിടേണ്ടിവന്നനിരവധിപ്രതിസന്ധികൾക്കിടയിലുംചക്രക്കസേരയിൽഇരുന്ന്ഒരുനാടിനാകെഅക്ഷരവെളിച്ചംപകർന്നുകൊണ്ടാണ്റാബിയസാമൂഹികപ്രവർത്തനത്തിൽമാതൃകായായത്.
കുട്ടികാലത്ത് കിലോമീറ്ററുകൾ സ്കൂളിൽനടന്ന്പൊയ്ക്കൊണ്ടിരുന്നറാബിയയുടെകാലുകൾനിശ്ചലമായത് 14-ാം വയസ്സിൽപോളിയോബാധിച്ചാണ്. എന്നാൽതളരാൻറാബിയതയ്യാറായിരുന്നില്ല. ബന്ധുവിൻ് സഹായത്തോടെ സൈക്കിളിൽ സ്കൂളിലെത്തിപഠനം തുടർന്നു. എസ്എസ്എൽസി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചേർന്നെങ്കിലുംഅതിന്സാധിക്കാതെവന്നതോടെയാണ് വീട്ടിലിരുന്ന് പഠനം തുടരാൻ തീരുമാനിച്ചത്. കൂട്ടത്തിൽകുട്ടികൾക്ക്ട്യൂഷൻഎടുക്കുകയുംചെയ്തു.
സമ്പൂർണ്ണസാക്ഷരതായജ്ഞത്തിന്റെ താൽക്കാലിക ഇൻസ്‌ട്രക്ടറായി നിയമിക്കപ്പെട്ടപിന്നീട്നിരക്ഷകർക്ക്അറിവ്പകർന്നുകൊടുക്കാൻമുന്നിൽതന്നെനിന്ന്പ്രവർത്തിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകൾക്കായി ചെറുകിട ഉൽപ്പാദന യൂണിറ്റ്. വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവ സ്ഥാപിക്കുന്നതിന്നേതൃത്വംനൽകിയആളാണ്റാബിയ. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചലനം സംഘടനയുണ്ടാക്കി.
ജീവിത്തത്തിൽ ഒനിന്നുപിറകെഒന്നായിവെല്ലുവിളികൾറാബിയയെപിന്തുടർന്നുകൊണ്ടിരുന്നു. 2000ൽ അർബുദം ബാധിച്ചു. അടിപതറാതെകീമോചെയ്ത്ജോലിയിൽതിരിച്ചെത്തിയറാബിയനേരിട്ടഒടുവിലത്തെതിരിച്ചടിആയിരുന്നു 38 ആംവയസ്സിലെവീഴ്ച. അസഹനീയമായശരീരവേദനയാണ്മരണംവരെയുംഅവർനേരിട്ടത്.
കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്ന് കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. തളർന്നുകിടക്കുമ്പോൾഎഴുതിയ 'നിശബ്ദ നൊമ്പരങ്ങൾ' ,ആത്മകഥ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ഉൾപ്പടെനാല്പുസ്തകങ്ങളുടെറോയൽറ്റിയിൽനിന്നാണ്റാബിയചികിത്സക്കുള്ളപണംകണ്ടെത്തിയിരുന്നത്. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇൻറർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്നം അവാർഡ് തുടങ്ങി ഇരുപതോളം അവാർഡും നേടിയിട്ടുണ്ട്.