തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി മുഖ്യമന്ത്രിയല്ല: സിപിഐ നേതാവ്

മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്തണം. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ സംവിധാനങ്ങളും തിരുത്തപ്പെടണം.

author-image
Anagha Rajeev
New Update
t
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമമെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ പറഞ്ഞു. മന്ത്രിമാരെല്ലാം പരിശുദ്ധന്മാരല്ല. നൂറു ശതമാനം പരിപൂർണരുമാണെന്ന അഭിപ്രായവുമില്ല. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ വരാൻ പോകുന്ന ദുരന്തം ചിന്തിക്കുന്നതിനെക്കാൾ വലുതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്തണം. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ സംവിധാനങ്ങളും തിരുത്തപ്പെടണം. തുടർഭരണം താഴെതട്ടിൽ അഹന്തയ്ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അടിമുടി തിരുത്തൽ ആവശ്യപ്പെട്ട ഇസ്മയിൽ ബംഗാളിലും തൃപുരയിലും പാർട്ടിക്ക് സംഭവിച്ചതിനെയും ഓർമിപ്പിച്ചു.

മുകൾത്തട്ടു മുതൽ താഴെവരെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി രൂക്ഷവിമർശനം നടത്തിയിരുന്നു. തെറ്റായ പ്രവണതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 

KE Ismayil loksabha election