/kalakaumudi/media/media_files/2025/04/04/B6crVY7FRYsjBLs53tGk.jpg)
കേരളത്തിലെ 2025-2026 വര്‍ഷത്തെ എഞ്ചിനീറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് (കീം 2025) ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേര്, ഫോട്ടോ, ഒപ്പ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഏപ്രില്‍ 8 വൈകീട്ട് 5 മണി വരെ പരിശോധിക്കാനും, തിരുത്താനും അവസരം.
www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2025 Candidate Portal' ലില്‍ അപേക്ഷാ നമ്പറും, പാസ്സവേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്ത്, പ്രൊഫൈല്‍ പേജില്‍ ലഭ്യമായ 'Memo Details' മെനുവില്‍ നിന്ന് ഈ മാറ്റങ്ങള്‍ വരുത്താം.