സി.ബി.ഐ അറസ്റ്റിനെതിരെ കെജ്രിവാൾ ഹൈകോടതിയിൽ

സി.ബി.ഐ കസ്റ്റഡി അവസാനിച്ച ശേഷം കെജ്രിവാളിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 12നാണ് ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുക.

author-image
Anagha Rajeev
New Update
ARVIND KEJRIWAL

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഹൈകോടതിയെ സമീപിച്ചു. സി.ബി.ഐ കസ്റ്റഡി അവസാനിച്ച ശേഷം കെജ്രിവാളിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 12നാണ് ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുക.

കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുതരണമെന്നുമായിരുന്നു അന്വേഷണ ഏജൻസിയുടെ ആവശ്യം. കെജ്രിവാൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഏജൻസി വാദിച്ചു.

cbi aravind kejriwal