/kalakaumudi/media/media_files/2025/07/24/sick-man-2025-07-24-17-07-45.webp)
തിരുവനന്തപുരം : സംസ്ഥാനത് ഒരാഴ്ചയായായി പകര്‍ച്ചപനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലേറെപ്പേര്‍. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാന്‍ കാരണമെന്നാണ് നിഗമനം. വൈറല്‍ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി എന്നിവയും മിക്കജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞമാസം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ 45 പേരെ ചികിത്സയിലുള്ളു.
ഒരാഴ്ചയ്ക്കിടെ മൂന്നുറിലധികം പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഈ വര്‍ഷം 37 പേര്‍ ഡെങ്കി ബാധിച്ചു മരിച്ചു. 4883 പേര്‍ ഈ മാസം മാത്രം ചികിത്സതേടി.