അങ്കണവാടി ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു

മൂന്ന് മാസത്തിനകം പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇവരുടെ സമരം

author-image
Biju
New Update
SDG

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. ധനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ലഭിച്ച ഉറപ്പുകളിലാണ് സമരം നിര്‍ത്തിയിരിക്കുന്നത്. 

സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാര്‍ രാപ്പകല്‍ സമരം ആരംഭിച്ചിട്ട് 13 ദിവസമാകുന്നു. മൂന്ന് മാസത്തിനകം പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഇവരുടെ സമരം. 

കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി സമരക്കാര്‍ ചര്‍ച്ച  നടത്തിയിരുന്നു. ചര്‍ച്ചയുടെ മിനുട്‌സ് ഇന്നലെ സമരസമിതിക്ക് കൈമാറി. മൂന്ന് മാസത്തിനുള്ളില്‍ അങ്കണവാടി ജീവനക്കാര്‍ ഉന്നയിക്കുന്ന  പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോ?ഗിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം നിര്‍ത്തുന്നതെന്നാണ് സമര സമിതി അറിയിക്കുന്നത്. 

 

kerala