ഫെബ്രുവരി 1 മുതല്‍ 'യാത്ര സൗജന്യം' സ്റ്റിക്കര്‍ പതിക്കണം

ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യും

author-image
Biju
New Update
d,jghjgh

Kerala Auto

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഉണ്ടായിട്ടും പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി. 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷയില്‍ പതിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനം. 

ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യും. ഫെബ്രുവരി 1 മുതല്‍ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ എച്ച് നാഗരാജു അറിയിച്ചു. 

ബസ് ഡ്രൈവര്‍മാര്‍, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്നു പരിശോധിച്ച് മുന്നറിയിപ്പ് അലാം നല്‍കുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശവും യോഗം ശുപാര്‍ശ ചെയ്തു. ഡ്രൈവറുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നുവെങ്കില്‍ കണ്ടെത്തി മുന്നറിയിപ്പു നല്‍കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഉപകരണമാണിത്. ഡാഷ് ബോര്‍ഡില്‍ ക്യാമറകള്‍ സ്ഥാപിക്കും. 

ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ കര്‍ട്ടന്‍ നിര്‍ബന്ധമാക്കും. കണ്ണാടിയില്‍ നിന്നുള്ള റിഫ്‌ലക്ഷന്‍ ഡ്രൈവറുടെ കണ്ണിലേക്കു നേരിട്ട് എത്തുന്നത് ഒഴിവാക്കാനാണിത്.