/kalakaumudi/media/media_files/2025/12/18/nabar-2025-12-18-10-04-48.jpg)
തി​രു​വ​ന​ന്ത​പു​രം​:​സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ​ ​ഡി​ജി​റ്റ​ൽ​ ​സേ​വ​ന​ങ്ങ​ളും​ ​ഓ​ൺ​ലൈ​ൻ​ ​പേ​യ്മെ​ന്റ് ​സൗ​ക​ര്യ​ങ്ങ​ളും​ ​ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി​ ​ന​ബാ​ർ​ഡ് ​തു​ട​ങ്ങി​യ​ ​'​സ​ഹ​കാ​ർ​ ​സാ​ര​ഥി​'​യി​ൽ​ ​കേ​ര​ള​ ​ബാ​ങ്ക് ​അം​ഗ​മാ​യി.​ഇ​തോ​ടെ​ ​അ​ഗ്രി​ടെ​ക്,​ ​ഫി​ൻ​ടെ​ക് ​മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന​ ​എ​ല്ലാ​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​വി​ക​സ​ന​ങ്ങ​ളും​ ​കേ​ര​ള​ബാ​ങ്കി​നും​ ​ല​ഭ്യ​മാ​ക്കാ​നാ​കും.​ ​കൂ​ടാ​തെ​ ​ദേ​ശീ​യ​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്കി​ൽ​ ​നി​ന്നും​ ​കൂ​ടു​ത​ൽ​ ​സാ​ങ്കേ​തി​ക​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ളും​ ​കേ​ര​ള​ബാ​ങ്കി​ന് ​ല​ഭി​ക്കും.ഇ​തു​സം​ബ​ന്ധി​ച്ച് ​കേ​ര​ള​ബാ​ങ്കി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ന​ബാ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​കെ.​വി.​ഷാ​ജി​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​കേ​ര​ള​ ​റീ​ജി​യ​ൺ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​നാ​ഗേ​ഷ് ​കു​മാ​ർ​ ​അ​നു​മാ​ല,​ ​ബാ​ങ്ക് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​ജോ​ർ​ട്ടി​ ​എം.​ചാ​ക്കോ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.
​കേ​ര​ള​ബാ​ങ്കും​ ​പ്രാ​ഥ​മി​ക​ ​സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും​ ​ചേ​ർ​ന്നാ​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ബാ​ങ്കിം​ഗ് ​ഇ​ട​പാ​ടു​ക​ളു​ടെ​ ​നാ​ലി​ലൊ​ന്നു​മാ​കു​മെ​ന്ന് ​ന​ബാ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​പ​റ​ഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
