/kalakaumudi/media/media_files/2025/01/21/OcJgPmrmDY9qEGaRoKuX.jpg)
തൃക്കാക്കര :കേരള ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, പെൻഷൻ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ഡി.എ കുടിശ്ശിഖ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് തൃക്കാക്കര ബ്രാഞ്ചിന് മുമ്പിൽ കൂട്ട ധർണ്ണ നടത്തി. കൂട്ട ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കെ ജെ ജോസ്, സഹകരണ ജനാധിപത്യ വേദി സംസ്ഥാന കൺവീനർ കെ പി ബേബി,എ കെ ബി ഇ എഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗം മാത്യു കെ ജോർജ്, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലാലിക്കുട്ടി ഐവാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ മത്തായി,കെ പി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു