ഉത്തരവ് ഇറങ്ങും മുമ്പേ ബാര്‍ സമയം നീട്ടി ഉടമകള്‍; തൊഴിലാളികള്‍ പ്രതിഷേധത്തില്‍

നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സംസ്ഥതാനത്തെ ബാറുകളുടെ സമയം മാറ്റുന്നതുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിന്നത്.

author-image
Biju
New Update
bar3

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സ്വയം ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന് ആരോപണം. തലസ്ഥാനത്ത് ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക ബാറുകളും അപ്രതീക്ഷിതമായി സമയം നീട്ടിതയതായി തൊഴിലാളികളും പറയുന്നു. 

വൈകിട്ട് പത്തുമണിയോടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ബാര്‍ പ്രവര്‍ത്തന സമയം നീട്ടിയതായും പന്ത്രണ്ടുമണി വരെ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും തൊഴിലാളികള്‍ പറയുന്നു. മാത്രമല്ല നാളെ പത്തുമണിക്ക് ബാര്‍ സൗകര്യം തുറന്ന് പ്രവര്‍ത്തിക്കുമെന്നും അതിനാല്‍ നേരത്തെയെത്തണമെന്നും ആവശ്യപ്പെട്ടതായി തൊഴിലാളികള്‍ പറയുന്നുണ്ട്. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പുതിയ മാറ്റങ്ങളോട് സഹകരിക്കില്ലെന്നാണ് പറയുന്നത്. മിക്ക ബാറുകളിലും ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. പുതിയ തീരുമാനത്തോടെ ഇവര്‍ ജോലി ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായും പറയപ്പെുന്നുണ്ട്. മാത്രമല്ല മലയാളികളായ തൊഴിലാളികളും കടുത്ത പ്രതിഷേധത്തിലാണ്. 

സര്‍ക്കാരിലും ബാര്‍ ഉടമകള്‍ക്കിയിലും വന്‍ സ്വാധീനമുള്ള തലസ്ഥാനത്തെ ഒരു ബാര്‍ ഉടമ തന്നെ മറ്റ് ബാറുടമകള്‍ക്ക് സമയം സംബന്ധിച്ച സന്ദേശം കൈമാറിയെന്നും ആരോപണമുണ്ട്.

നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സംസ്ഥതാനത്തെ ബാറുകളുടെ സമയം മാറ്റുന്നതുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിന്നത്. എക്‌സൈസിന്റെ ശുപാര്‍ശയില്‍ വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതാണ് നീട്ടുന്നതാണ്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും.

വിനോദ സഞ്ചാര മേഖലകളില്‍ ഈ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുറച്ചുംകൂടി സമയം ഈ മേഖലയില്‍ അനുവദിച്ചേക്കും. വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.

m b rajesh