/kalakaumudi/media/media_files/2025/04/03/nVzJlaYnjDWn8sJBvTRO.jpg)
kb
കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ ആസ്ഥാനംകൊച്ചിയില്‍ നിന്ന്
കോഴിക്കോട്ടേക്ക് മാറ്റുന്നത് പരിഗണനയിലെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബ്ലാസ്‌റ്റേര്‍സ് സി.ഇ.ഒ. അഭിക് ചാറ്റര്‍ജി. ആരാധകരുടെ സൗകര്യങ്ങളെ മാനിച്ചാണ് ഈ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഏറെ പ്രായോഗിക തടസ്സങ്ങള്‍ ഉള്ളതുകൊണ്ട് വിശദമായി പഠിച്ചതിനു ശേഷമെ തീരുമാനം അന്തിമമാവുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ കഴിഞ്ഞ സീസണിലെ കുഴപ്പങ്ങള്‍ പരിഹരിക്കാനും, കളിക്കാരുടെ മനോഭാവം മാറ്റാനും പ്രയത്‌നിക്കുമെന്നും അറിയിച്ചു.