ആളൊഴിഞ്ഞ വീടുകളില്‍ കെ ഹോം പദ്ധതി; തുടക്കത്തില്‍ കൊച്ചിയിലും കുമരകത്തും കോവളത്തും Kerala Budget 2025

ആളൊഴിഞ്ഞ വീടുകളില്‍ കെ ഹോം പദ്ധതി; തുടക്കത്തില്‍ കൊച്ചിയിലും കുമരകത്തും കോവളത്തും

author-image
Rajesh T L
Updated On
New Update
kerala budget 2025

തിരുവനന്തപുരം മെട്രോ; അതിവേഗ റെയില്‍പാത

തിരുവനന്തപുരം: ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടം അതിജീവിച്ചെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസനത്തെ ധനഞെരുക്കം ബാധിച്ചിട്ടില്ല. കേരളം ഒരു ടേക്ക് ഓഫീസ് സജ്ജമായിരിക്കുകയാണെന്നും  ധനമന്ത്രി പറഞ്ഞു. 

 

  • Feb 07, 2025 10:12 IST

    ആളൊഴിഞ്ഞ വീടുകളില്‍ കെ ഹോം പദ്ധതി; തുടക്കത്തില്‍ കൊച്ചിയിലും കുമരകത്തും കോവളത്തും Kerala Budget 2025

    കേരളത്തില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിനോദ സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ വീട്ടുടമയ്ക്ക് വരുമാനം ലഭിക്കുന്നതിനൊപ്പം വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാനും സാധിക്കും. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി. 

     

     



kerala budget