/kalakaumudi/media/media_files/2026/01/29/kerala-budget-2026-2026-01-29-10-00-30.jpg)
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമതും മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റില്‍ കേന്ദ്രത്തിന് അതിരൂക്ഷ വിമര്‍ശനം. കേന്ദ്രം കേരളത്തെ നികുതി വരുമാനം വെട്ടിക്കുറിച്ച് ശ്വാസം മുട്ടിക്കുന്നു. അതിനിടയിലും കേരളം വളരുകയാണെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാന വരുമാനത്തില്‍ 1000 രൂപ വര്‍ദ്ധനവും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും ആശാ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കും. ഖരമാലിന്യ സംസ്‌കരണത്തിന് 160 കോടി അനുവദിച്ചു. മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി. കെ എസ് ആര്‍ സിടിക്ക് 8500 കോടി രൂപയും നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
