സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച

ഇക്കൊല്ലം സര്‍ക്കാര്‍ നേരിടുന്ന വിലിയ പ്രതിസന്ധിയാണ് വയനാട് ഉരുള്‍പൊട്ടല്‍. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള ടൗണ്‍ഷിപ്പ് പദ്ധതികളെക്കുറിച്ച് പദ്ധതി തയാറാക്കിയെങ്കിലും പക്ഷെ ചെലവ് കണ്ടെത്തുകയെന്നത് സംസ്ഥാനത്തിന് ബാലികേറാമലയായിരിക്കുകയാണ്.

author-image
Biju
New Update
dhgf

K N Balagopal

തിരുവനന്തപുരം: കേരളത്തെ പാടെ തഴഞ്ഞുകൊണ്ടുള്ള കേന്ദ്രബജറ്റായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി 1ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒക്കെയായി അ ചര്‍ച്ചകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

അതിനിടെയാണ് സംസ്ഥാന ബജറ്റും വന്നിരിക്കുന്നത്. വെള്ളിയാഴ്ച കേരള ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കേന്ദ്രം കൈവിട്ടെങ്കിലും നിലനില്‍പ്പിന്റെ പോരാട്ടമായി നിരവധി പ്രശ്‌നങ്ങള്‍ 2025 ബജറ്റില്‍ കേരളത്തിന് അഭിമുഖീകരിക്കേണ്ടിവരും. 

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ചാ വിഷയമായത് ആധായ നികുതി നിയമത്തിലെ പരിഷ്‌കാരങ്ങളാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കൈത്താങ്ങ് നല്‍കിയ പ്രഖ്യാപനങ്ങളായിരുന്നു ഫെബ്രുവരി 1ന് നടന്നത്. പക്ഷേ കേരളത്തെ ഇത്തവണ കൈവിട്ടു എന്നു വേണം പറയാന്‍. യാതൊരു ആവശ്യങ്ങളും നിറവേറ്റപ്പെടാതെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത നിരാശയായിരുന്നു. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 24,000 കോടി പ്രത്യേക സാമ്പത്തിക പാക്കേജായിരുന്നു പ്രധാനമായും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തോടുള്ള കടുത്ത അവഗണയായിരുന്നു ഫെബ്രുവരി 1ന് പ്രകടമായത്. കേരളം ഏത് പ്രതിസന്ധിയിലും കരുത്തോടെ കുതിക്കുന്ന സംസ്ഥാനമാണ്. അതിനാല്‍ തന്നെ ഇത്തവണ സംസ്ഥാന ബജറ്റില്‍ പല പരിഷ്‌കാരങ്ങളും പ്രഖ്യാപിക്കാനും സാധ്യതയേറെയാണ്.

കേരള ബജറ്റിന് മുന്നേ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ താന്‍ സംതൃപ്തനാണെന്ന് കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ശുഭകരമായ പലതും സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നുണ്ട്. വരും സാമ്പത്തിക വര്‍ഷത്തില്‍ കേരളം മുന്നോട്ട് തന്നെ കുതിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചുകഴിഞ്ഞു. കേരളത്തിന്റെ സാമ്പത്തിക ഘടന മാറി മറിയുന്നു. കോവിഡ് 19, പ്രളയം, തുടങ്ങി നിരവധി പ്രതിസന്ധികള്‍ നേരിട്ടപ്പോഴും പക്ഷേ കേരളം കിലുങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

മൂലധന ചെലവുകളും ക്ഷേമ നടപടികള്‍ക്കുള്ള ചെലവുകളും അടുത്ത വര്‍ഷം ബാധിക്കില്ലെന്നാണ് മന്ത്രി സൂചിപ്പിച്ചത്. ഇത്തവണ അസാധാരണമായ പദ്ധതികളൊന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. എങ്കിലും നേരിയ പ്രതീക്ഷകളുണ്ട്.

2024-25 സാമ്പത്തിക വര്‍ഷത്തിലെ കേരള ബജറ്റിലും പ്രധാന ശ്രദ്ധ വിഴിഞ്ഞം തുറമുഖ പദ്ധതിയായിരുന്നു. എന്നാല്‍ ഈ ബജറ്റിലും വിഴിഞ്ഞം പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബജറ്റിലും വിഴിഞ്ഞം പദ്ധതിയുടെ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

'ഈ സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിയെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഇത്' ധനമന്ത്രി പറഞ്ഞു. നിലവിലെ വികസന പാതയിലൂടെ മുന്നോട്ട് കുതിച്ചാല്‍, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം ഒരു വമ്പന്‍ തൊഴില്‍ കേന്ദ്രമായി ഉയര്‍ന്നുവരുമെന്നും നിക്ഷേപങ്ങളും പുതിയ വ്യവസായങ്ങളും വളര്‍ന്ന് പന്തലിക്കുമെന്നും അദ്ദേഹം പറയന്നുണ്ട്.

ഇക്കൊല്ലം സര്‍ക്കാര്‍ നേരിടുന്ന വിലിയ പ്രതിസന്ധിയാണ് വയനാട് ഉരുള്‍പൊട്ടല്‍. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള ടൗണ്‍ഷിപ്പ് പദ്ധതികളെക്കുറിച്ച് പദ്ധതി തയാറാക്കിയെങ്കിലും പക്ഷെ ചെലവ് കണ്ടെത്തുകയെന്നത് സംസ്ഥാനത്തിന് ബാലികേറാമലയായിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും, അതേസമയം കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും കെ.എന്‍ ബാലഗോപാല്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വിഷയമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം. വന്യജീവി ആക്രമണം തടയുന്നതിനായി ശാസ്ത്രീയമായ ഒരു സമീപനം സാധ്യമാക്കുന്നതിനായി കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഇടപെടല്‍ ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

പെന്‍ഷന്‍ തുക ഉയരുമോ എന്നത് വലിയ ചോദ്യമാണ്. എന്നാല്‍ ധനമന്ത്രി വ്യക്തമാക്കിയത് ഇത്തവണയും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കായുള്ള നിലവിലെ ചെലവുകള്‍ നിലനിര്‍ത്തുമെന്നാണ്. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1,600 രൂപ നിരക്കിലാണ് പെന്‍ഷന്‍ നല്‍കുന്നത്. നിലവിലെ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലാവധി അവസാനിക്കുമ്പോഴേക്കും ഇതിന്റെ മൊത്തം ചെലവ് 55,000 കോടി കവിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. 

കഴിഞ്ഞ ജൂലൈ മാസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ റൂള്‍ 300 പ്രസ്താവനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്നു. 'ഉറപ്പുള്ള' ഒരു പെന്‍ഷന്‍ സംവിധാനമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷേ അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

kerala budget k n balagopal budget CM Pinarayi viajan