ചിത്രം തെളിഞ്ഞു: അത്ഭുതങ്ങൾ സംഭവിച്ചില്ല

കേരള ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്ത് വന്നപ്പോൾ ജയങ്ങൾ എല്ലാം തന്നെ പ്രതീക്ഷിച്ചവ.

author-image
Subi
New Update
election

പാലക്കാട്:കേരളം ഉറ്റു നോക്കി കൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു.വയനാട് മണ്ഡലത്തിൽ പ്രിയങ്ക വൻ ഭൂരിപക്ഷത്തോടെ ഏകദേശം അഞ്ചുലക്ഷത്തിലധികം വോട്ടുകൾ നേടി. രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തേക്കാൾ മികച്ച ഭൂരിപക്ഷം നേടിയാണ് മണ്ഡലം നിലനിർത്തിയത്.

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കുട്ടത്തിൽ പ്രതീക്ഷിക്കാത്ത വിജയമാണ് കാഴ്ചവച്ചിരിക്കുന്നത് . മണ്ഡലത്തിൽ യുഡിഫിനു ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. പലപ്പോഴും യുഡിഫും ബിജെപിയും ഇഞ്ചോടിഞ്ചു പോരാടിയെങ്കിലും 11ആം റൌണ്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു. എൽഡിഫിന്റെ സ്ഥാനാർഥി ഒരു ഘട്ടത്തിലും മുൻപോട്ടു വന്നില്ല പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും ശക്തമായ എതിരാളിയാവാൻ കഴിയാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഭരണവിരുദ്ധ വികാരങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നില്ല എന്ന് തെളിയിക്കാൻ എൽഡിഫിന് ചേലക്കര മണ്ഡലത്തിലൂടെ കഴിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പുറകിൽ പോകാതെ ആദ്യം തന്നെ ചിത്രം തെളിഞ്ഞ മണ്ഡലമാണ് ചേലക്കര. എന്നെ സ്നേഹിക്കുന്നവർ എൽഡിഫിന് വോട്ടു കൊടുക്കണം യു ആർ പ്രദീപിന് വോട്ടുകൊടുക്കണം എന്ന രാധകൃഷ്ണന്റെ വാക്കുകളെ ജനം അംഗീകരിച്ചു ഇല്ലെങ്കിൽ ജനങ്ങൾ രാധാകൃഷ്ണനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവിടുത്തെ ഫലം. ഒരു ഘട്ടത്തിലും രമ്യഹരിദാസിന് മുൻപോട്ട് കടന്നു വരാൻ കഴിഞ്ഞില്ല.

by election