മാതൃകയായി 'കേരള കെയർ'

എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചതിനു പുറമെയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്.

author-image
Prana
Updated On
New Update
Mental health

സർക്കാർസന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും ഉൾക്കൊള്ളിച്ചു കൊണ്ട് രൂപീകരിച്ചിരിക്കുന്ന 'കേരള കെയർപാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് മാർച്ച് മൂന്നാം തീയതി രാവിലെ 11.30 ന് നിയമസഭയിലെ  മുഖ്യമന്ത്രിയുടെ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചതിനു പുറമെയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്.

പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ പ്രത്യേകതകൾ

· പുതിയ രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം നൽകൽ

· സന്നദ്ധ പ്രവത്തകരുടെ രജിസ്ട്രേഷനും പരിശീലനവും നൽകൽ

· പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ നൽകൽ

· പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം

· പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാനജില്ലാപഞ്ചായത്ത്വാർഡ് തലങ്ങളിൽ ഡാഷ് ബോർഡ്.

· പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ്